നവകേരള സദസ് ; തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ നിവേദനങ്ങളിലും ജനുവരി 31നകം പരിഹാരം ; മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരള സദസിന്റെ ഭാഗമായി ലഭിച്ച തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ നിവേദനങ്ങളിലും ജനുവരി 31നകം പരിഹാര നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കൗണ്ടറുകളിൽ ലഭിച്ച 1,59,168 നിവേദനങ്ങളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാതല സംവിധാനങ്ങളിലേക്ക് ഇതുവരെ കൈമാറിയിട്ടുള്ളത്. ഈ നിവേദനങ്ങള്‍ തീർപ്പാക്കാനുള്ള നടപടികള്‍ മികച്ച നിലയിലാണ് പുരോഗമിക്കുന്നത്. മുഴുവൻ നിവേദനങ്ങളും തീർപ്പാക്കിയെന്ന് ഉറപ്പാക്കാനായി ജനുവരി 22, 23, 24 തിയ്യതികളിൽ ജില്ലാതലത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. ഇതിനായി സ്ഥിരം അദാലത്തിന്റെ താലൂക്ക് തല പ്രത്യേക സിറ്റിംഗ് നടത്തും.

ജില്ലാ ഓഫീസർമാർക്ക് താലൂക്കുകള്‍ തിരിച്ച് ചുമതല നൽകി എല്ലാ നിവേദനങ്ങളിന്മേലും നടപടി സ്വീകരിച്ചു എന്ന് ഈ ഡ്രൈവുകളിൽ ഉറപ്പാക്കും. 63 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്കും, ജില്ലാ ഓഫീസുകളിൽ പ്രവൃത്തിച്ചുവരുന്ന 15 അസിസ്റ്റന്റ് ഡയറക്ടർമാർക്കുമാകും താലൂക്ക് തിരിച്ചുള്ള ചുമതല. ജോയിന്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയാകും ഈ പരിശോധന. ജോയിന്റ് ഡയറക്ടർമാർക്ക് വേണ്ടി അവരുമായി ചർച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം ഈ ഓഫീസർമാർക്ക് നൽകും. ജനുവരി 24 നകം ഈ നടപടികള്‍ പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരുന്ന ലൈഫ്, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ വിഷയ മേഖലകളിലെ നിവേദനങ്ങളിന്മേലും അതാത് ജില്ലാതല ഉദ്യോഗസ്ഥർ ഇതേ തീയതികളിൽ ഡ്രൈവിന്റെ ഭാഗമായി പ്രത്യേകം പ്രത്യേകം നടപടി സ്വീകരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...