നവകേരളസദസ് സമാനതകളില്ലാത്ത ജനകീയ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പുതിയ കാലഘട്ടത്തില്‍ സമാനതകളില്ലാത്ത ജനകീയവും ഭരണപരവുമായ ഇടപെടലാണ് നവകേരളസദസെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവകേരള സദസിലൂടെ സര്‍ക്കാരിന്റെ രണ്ടര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിച്ച് പരിഹാരം കണ്ടെത്തും. ആരോഗ്യം, റോഡ്, സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ വിവിധങ്ങളായ വികസനപദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.

ജില്ലയുടെ ദീര്‍ഘകാല ആവശ്യമായ കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തികരിച്ചത് ഈ സര്‍ക്കാരാണ്. കോഴഞ്ചേരി ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ ഒ പി യുടെയും അത്യാഹിത വിഭാഗത്തിന്റെയും നിര്‍മാണം പുരോഗതിയിലാണ്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 14.64 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കും. ആറന്മുള മണ്ഡലത്തില്‍ 46 റോഡുകള്‍ പണിപൂര്‍ത്തീകരിച്ചു. ആധുനിക രീതിയിലുള്ള ആശുപത്രികള്‍ക്കൊപ്പം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്തുകള്‍, ഫയല്‍ തീര്‍പ്പാക്കല്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ് ചെയര്‍മാനും എ ഡി എം ബി രാധകൃഷ്ണന്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം എല്‍ എ മാരായ എ പത്മകുമാര്‍, കെ സി രാജഗോപാലന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, വി കെ പുരുഷോത്തമന്‍പിള്ള, മാത്യൂസ് ജോര്‍ജ്, എസ് നിര്‍മ്മലാദേവി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും കോഴഞ്ചേരി തഹസില്‍ദാര്‍ സുധീപ് ജോയിന്റ് കണ്‍വീനറുമാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടങ്ങിയ 1001 അംഗങ്ങള്‍ പൊതുകമ്മിറ്റിയില്‍ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ എ ഷിബു, എ ഡി എം ബി. രാധകൃഷ്ണന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...