പാലക്കാട് : കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽപരം രക്‌തദാതാക്കൾ പങ്കെടുത്ത ചടങ്ങ് ഇരുപത്തഞ്ചാം രക്തദാനം നടത്തിയ പാലക്കാട് പ്രവാസി അസോസിയേഷൻ അംഗം ഇടത്തൊടി ഭാസ്‌കരൻ നിർവഹിച്ചു. ധന്യ വിനയൻ നയിച്ച ക്യാമ്പ്, കൺവീനർമാരായ സതീഷ്, അബ്ദുൽ ഹക്കിം എന്നിവർ നിയന്ത്രിച്ചു. ഇനിയും ഇതു പോലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരികളായ സി. ജയശങ്കർ, ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ എന്നിവർ ആശംസിച്ചു. ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ ടി സലിം മറ്റു ഭാരവാഹികളായ റോജി ജോൺ, ഫിലിപ്പ് വർഗീസ്, സുരേഷ് പുത്തൻവിളയിൽ, ജിബിൻ, നിതിൻ, അസീസ് പള്ളം, ഗിരീഷ്, രേഷ്‌മ സലീന, ഫാത്തിമ, പ്രവീഷ് തുടങ്ങിയവരും പങ്കെടുത്തു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ സ്റ്റാഫ് അംഗങ്ങൾക്ക് അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























