ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വെച്ച് മുറിച്ചു ; പ്രധാന അധ്യാപികക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വെച്ച് മുറിച്ചു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എ യു പി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഇവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കി നിൽക്കെയാണ് പ്രധാന അധ്യാപികയുടെ ക്രൂരതയെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 19 ന് സ്‌കൂളിൽ നടന്ന അസംബ്ലിയിൽ വെച്ചാണ് മുടി മുറിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...

പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി...

0
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും...

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

0
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി...

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...