നവകേരളസദസ് കേരളത്തിന്റെ പുതിയ ചരിത്രമെഴുതും : അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവകേരളസദസിലൂടെ കേരളം ഒരിക്കല്‍ കൂടി പുതിയ ചരിത്രമെഴുതുകയാണെന്നു അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. കേരളത്തിന്റെ തലസ്ഥാനം കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും എത്തുന്ന അവസ്ഥയാണു നവകേരളസദസിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നും എംഎല്‍എ പറഞ്ഞു. നവകേരളസദസ്സിന്റെ റാന്നി നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം റാന്നി വളയനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നാടിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടു കേള്‍ക്കുവാന്‍ ഭരണകൂടം ഒന്നാകെ ജനങ്ങളിലേക്കിറങ്ങി വരികയാണ്.

കോവിഡ് മഹാമാരി, പ്രളയം തുടങ്ങിയ ദുരന്തഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തു പിടിച്ച വിശക്കുന്നവന്റെ വിശപ്പകറ്റിയ സര്‍ക്കാരാണിപ്പോഴുള്ളത്. വലിയ വികസനപ്രഭാവമുള്ള വിഴിഞ്ഞം പദ്ധതിയുള്‍പ്പടെയുള്ളവ യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരാണിത്. കേരളത്തെ പുതിയ കേരളമാക്കുന്നതിന്റെ അര്‍ത്ഥവത്തായ ചുവടുവെയ്പ്പാണു നവകേരളസദസ്. ദേശീയപാത വികസനം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ്. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലുമായി 567 കോടി രൂപ ചെലവില്‍ സമ്പൂര്‍ണകുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്ന ആദ്യമണ്ഡലമായി റാന്നി മാറുകയാണ്. റാന്നി പാലം നിര്‍മാണവും പൂര്‍ത്തിയാക്കും.

ആരോഗ്യം, റോഡ്, സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ വിവിധങ്ങളായ വികസന പദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ഏഴുവര്‍ഷം കൊണ്ട് വികസനരംഗത്ത് മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണു നവകേരളസദസിന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാകളക്ടര്‍ എ. ഷിബു, സബ് കളക്ടര്‍ സഫ്‌നാ നസ്‌റുദീന്‍, മുന്‍ എം എല്‍ എ രാജു എബ്രഹാം, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ രക്ഷാധികാരികളായും അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ ചെയര്‍മാനായും റാന്നി തഹസീല്‍ദാര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ടി എന്‍ ശിവന്‍കുട്ടി, ജോജോ കോവൂര്‍, ആലിച്ചന്‍ ആറൊന്നില്‍, ജോസഫ് കുര്യാക്കോസ്, ജേക്കബ് ഓതറ, സിറാജ് ചുങ്കപ്പാറ, എബ്രഹാം കുളമട, റെജി കൈതവന, കെ ആര്‍ ഗോപാലകൃഷണന്‍ നായര്‍ എന്നിവര്‍ വൈസ്‌ചെയര്‍മാന്‍മാരാകും.

ഫിനാന്‍സ്, പബ്ലിക് മാനേജ്‌മെന്റ്, ഹെല്‍ത്ത്, സ്റ്റേജ്, കള്‍ച്ചറല്‍ , വെഹിക്കിള്‍ ആന്‍ഡ് ട്രാഫിക് മാനേജ്‌മെന്റ്, ഫുഡ്, എമര്‍ജന്‍സി, ലൈറ്റ് ആന്‍ഡ് സൗണ്ട് , വാളണ്ടിയര്‍, ഇന്‍വിറ്റേഷന്‍, തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ജില്ലാകളക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം, റാന്നി തഹസില്‍ദാര്‍ എം.കെ.അജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...