ഭരണസംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണസംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. മലയാളദിനം, ഭരണഭാഷാവാരാഘോഷം എന്നിവയുടെ സമാപനസമ്മേളനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തോട് സാധാരണ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ ഭരണഭാഷാവാരാഘോഷം പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഭാഷാപരിജ്ഞാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതിനായാണ് ഫയല്‍ എഴുത്ത്, തര്‍ജ്ജമ പോലെയുള്ള മത്സരങ്ങളും ഇതിനോടൊപ്പം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഭരണഭാഷാവാരാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങളും കളക്ടര്‍ വിതരണം ചെയ്തു
ഉച്ഛാരണവും എഴുത്തുമാണ് ഓരോ വാക്കുകളേയും പൂര്‍ണമാക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാതോലിക്കേറ്റ് കോളേജ് മലയാളവിഭാഗം റിട്ട. പ്രൊഫസര്‍ മാലൂര്‍ മുരളീധരന്‍ പറഞ്ഞു. ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷയെങ്കിലും ഭാഷയ്ക്ക് പ്രത്യേകമായ വ്യവസ്ഥ ആവശ്യമുണ്ട്. ചില ലോപിക്കലുകള്‍ കാലക്രമേണയും ലിപി പരിഷ്‌ക്കരണത്തിലൂടെയും സംഭവിക്കുന്നു. എന്നാല്‍ ഇവയില്‍ ചിലത് അംഗീകരിക്കാന്‍ സാധിക്കില്ല. ഭാഷയെന്നത് ആശയവിനിയമത്തിനുള്ള ഉപാധി എന്നതിനപ്പുറം പ്രത്യേകമായ ചട്ടക്കൂടില്‍ നിലകൊള്ളുന്നതാണെന്നും അത് പലതരത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിഎം ബി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ വിവിധ വകുപ്പ് -കളക്ട്രേറ്റ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...