ചക്കുളത്തുകാവ് പൊങ്കാല – സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവംബര്‍ 27നു നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പൊങ്കാല ഒരുക്കങ്ങള്‍ സംബന്ധിച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 25 മുതല്‍ 27 വരെ ജില്ലയില്‍ പൊങ്കാല നടക്കുന്ന തിരുവല്ല, കാവുംഭാഗം, പൊടിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുമെന്ന് പോലീസ് വകുപ്പ് അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിന് ചെറുവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കും. പൊടിയാടി ജംഗ്ഷനില്‍ താല്‍ക്കാലിക എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. പ്രധാന റോഡുകളില്‍ ജീപ്പ് പെട്രോളിങും ഇടറോഡുകളില്‍ ബൈക്ക് പെട്രോളിങും നടത്തും.

വിവിധ ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സി 16 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. രാത്രിയിലുള്‍പ്പെടെ സ്പെഷ്യല്‍ ചെയില്‍ സര്‍വീസുകള്‍ 25, 26 തീയതികളില്‍ നടത്തും. തിരുവല്ല ഡിപ്പോയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉണ്ടാകും. പൊങ്കാല നടക്കുന്ന ദിവസങ്ങളില്‍ മദ്യഷോപ്പുകള്‍ അടച്ചിടുമെന്നും വ്യാജമദ്യം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്പെഷ്യല്‍ സ്‌ക്വാഡുകളെ ഏര്‍പ്പെടുത്തുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. തിരുവല്ല ഗവ. ആശുപത്രി, ചാത്തന്‍ങ്കരി പിഎച്ച്സി എന്നിവിടങ്ങളില്‍ അടിയന്തിര ചികിത്സയ്ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

ആവശ്യത്തിന് മരുന്നുകളും ആംബുലന്‍സും സജ്ജമാക്കും. തിരുവല്ല നഗരസഭാ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ കാട് വെട്ടി തെളിക്കും. തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. കുടിവെള്ളവിതരണം ഉറപ്പ് വരുത്തും. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കടകളില്‍ പരിശോധന നടത്തും. പൊതുമരാമത്ത് നിരത്തുകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും റോഡുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, തിരുവല്ല ഡി വൈ എസ് പി എസ്. അഷാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷേത്രഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...