കേരളത്തിൽ പോലീസ് നരനായാട്ട് ; കെ.എസ്.യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമാധാനപരമായി സമരം ചെയ്ത കെ.എസ്.യു പ്രവർത്തകരെ ഗുരുതരമായി മർദ്ദിച്ച് കേരളത്തിൽ പോലീസ് നരനായാട്ട് നടത്തുകയാണെന്ന് കെ. എസ്.യു ആരോപിച്ചു. ഭരണത്തിന്റെ മറവിൽ ജില്ലയിലും പോലീസ് അഴിഞ്ഞാടുകയാണ്. അടൂരിൽ സമാധാനപരമായി സമരം നടത്തിയ വനിതകൾ ഉൾപ്പെടെയുളള കെ. എസ്. യു പ്രവർത്തകരെ അതിക്രൂരമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ റോഡിലെ ബാരിക്കേടുകൾ പ്രവർത്തകർ മറിച്ചിട്ടു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാനത്ത് കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണമായിരുന്നെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. കെഎസ്‌യു മുൻ ജില്ലാ പ്രസിഡണ്ട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, കെഎസ്‌യു ഭാരവാഹികളായ തദാഗത് ബി കെ, സ്റ്റൈൻസ് ജോസ്, ജോൺ കിഴക്കേതിൽ, റോഷൻ റോയി, മെബിൻ നിരവേൽ, അസ്‌ലം കെ അനൂപ്, ചിത്ര രാമചന്ദ്രൻ, ദൃശ്യപ്, സെബിൻ ഓമല്ലൂർ, ജോയൽ ടി വിജു, ജോഷ്വാ കുളനട, ടെറിൻ പി ജോർജ്, അഖിൽ സന്തോഷ്‌, ടിജോ ഇലന്തൂർ, ഫെബിൻ ജെയിംസ്, ആകാശ് ഈ ആർ, നിതിൻ മല്ലശ്ശേരി, അഖിൽ തുടങ്ങിയരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...