അങ്ങാടി ധർമശാസ്താക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ക്ഷേത്രങ്ങൾ എത്രത്തോളം വികസനം ഉണ്ടാകുന്നുവോ അത്രത്തോളം ദേശവും ദേശവാസികൾക്കും സർവ്വ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാവുമെന്ന് മാവേലിക്കര ഉമ്പർനാട് സിദ്ധാശ്രമം മഠാധിപതി ബ്രഹ്മശ്രീ സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. അങ്ങാടി ധർമശാസ്താക്ഷേത്രത്തിൽ നടക്കുന്ന നവശക്തി അർച്ചനയും ഹോമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങൾ ഉണ്ടായത്. ക്ഷേത്ര വ്യവസ്ഥകൾ ഭക്ത ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം.

ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾ കുട്ടികളിൽ എത്തിക്കാൻ മാതാപിതാക്കൾ ശ്രദ്ധാലുവാകണം. അതുവഴി ഭാരത സംസ്കാരം അവരിൽ വളർത്തുവാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു. ബിനുമോൻ എസ് എച്ച്, സുരേഷ് പുള്ളോലി, കെ ജെ ഷാജി, സനാദനൻ, രഘു തെക്കുംകോവിൽ, ശ്രീനി എസ്, അശ്വിൻ മാളിയേക്കൽ, രാജൻ പിള്ള, ചന്ദ്രൻ കുട്ടി, കുമാർ എന്നിവർ ഹോമത്തിനും പൂജയ്ക്കും നേതൃത്വം നൽകി. അന്നദാനത്തിന്റെ വിതരണം അശ്വിനി ആശുപത്രി എം.ഡി ഡോ. സജീഷ് നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...