നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സിയുടെ ഉപവാസ സത്യാഗ്രഹം മാര്‍ച്ച് 14ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഡി.എം നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവര്‍ ഉപവാസ സത്യാഗ്രഹം നടത്തുന്നു. മാര്‍ച്ച് 14 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പത്തനംതിട്ട ടൗണ്‍ സ്ക്വയറിലാണ് ഉപവാസ സമരം. പത്തനംതിട്ട ജില്ലക്കാരനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്‍ നവീന്‍ ബാബുവിനെ മനഃപൂര്‍വം കൊലപ്പെടുത്തുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്യുകയാണുണ്ടായത്. മുഖ്യപ്രതിക്കെതിരെ നിസാര നടപടി എടുത്തു കേസ് തേച്ചു മായ്ച്ചു കളയാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുന്നു. ഇരക്ക് ഒപ്പമാണെന്ന് പറഞ്ഞു നടന്ന സി.പി.എം ജില്ലാ നേതൃത്വം കണ്ണൂര്‍ ലോബിക്ക് കീഴടങ്ങി കുടുംബത്തെ ചതിക്കുകയായിരുന്നു. ജില്ലയിലെ ഇടതുപക്ഷക്കാരായ അഞ്ച് എം.എല്‍.എ മാര്‍ കുടുംബത്തോട് നീതി കാണിച്ചില്ല. എന്നാല്‍ കണ്ണൂര്‍, പത്തനംതിട്ട ഡി.സി.സി കള്‍ തുടക്കം മുതല്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പം നിന്നു. കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന സി.പി.എം നേതാവ് പി.പി. ദിവ്യ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടത്തിയെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. അന്വേഷണം അട്ടിമറിച്ചു പ്രതികളെ രക്ഷിക്കാന്‍ സി.പി.എമ്മും സര്‍ക്കാറിലെ ഉന്നതരും ശ്രമിക്കുമ്പോള്‍ കേരള പോലീസ് നടത്തുന്ന അന്വേഷണം വിശ്വസിക്കാന്‍ ആവില്ല. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏത് അന്വേഷണവും പ്രതികളെ രക്ഷപ്പെടുത്താനെ ഉപകരിക്കു. സി.പി.എം ഉന്നത നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയം കുടുംബത്തിനും പ്രതിപക്ഷത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. മാര്‍ച്ച് 14 ന് രാവിലെ 9 മണിക്ക് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...