ബെംഗളുരു : കര്‍ണാടകയില്‍ പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്. പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടര്‍ന്നാണ് അപകടം.
കോവിഡിനെത്തുടര്‍ന്ന് ആറുമാസത്തോളം നിര്‍ത്തിവെച്ച പാരാഗ്ലൈഡിങ്ങ് വെള്ളിയാഴ്ചയാണ് ബീച്ചില്‍ പുനരാരംഭിച്ചത്. പാരാഗ്ലൈഡര്‍ നൂറടിയോളം ഉയരത്തിലെത്തിയപ്പോഴാണ് മോട്ടോര്‍ തകരാറിലായത്. തുടര്‍ന്ന് റെഡ്ഡിയും വൈദ്യയും പാരാഗ്ലൈഡറിനൊപ്പം കടലിലേക്ക് പതിക്കുകയായിരുന്നു.
കയറും ഗ്ലൈഡറിന്റെ മറ്റുഭാഗങ്ങളും ശരീരത്തില്‍ കുടുങ്ങിയതിനാല്‍ റെഡ്ഡിക്ക് നീന്താന്‍ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് സുരക്ഷാ ജാക്കറ്റുകളുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കുടുങ്ങിക്കിടന്ന റെഡ്ഡിയെ ഏറെനേരം പ്രയത്നിച്ചാണ് സുരക്ഷാഗാര്‍ഡുകളും സമീപവാസികളുംചേര്‍ന്ന് പുറത്തെടുത്തത്.