ഇന്‍സ്റ്റഗ്രാം വഴി അശ്ലീല വീഡിയോകളും ദൃശ്യങ്ങളും അയച്ച കേസില്‍ യുവ ഡോക്ടറെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരുകള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം വഴി അശ്ലീല വീഡിയോകളും ദൃശ്യങ്ങളും അയച്ച കേസില്‍ യുവ ഡോക്ടറെ പോലീസ് പിടികൂടി. തമിഴ്‌നാട് പുതുക്കോട്ട മുസ്ലീം തെരുവില്‍ അബ്ദുള്‍ കലാ(25)മാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്.

ഡോക്ടറായ പ്രതി കൂടെ പഠിച്ച പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച്‌ മോശക്കാരികളാണന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിരവധി അശ്ലീല സൈറ്റുകളിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നടക്കം നിരവധി ഫോണ്‍കോളുകള്‍ പെണ്‍കുട്ടികള്‍ക്ക് വന്നു.

ശല്യം സഹിക്കാനാവാതെ കുന്നിക്കോട്, ചെറിയ വെളിനല്ലൂര്‍ സ്വദേശിനികള്‍ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസിന് പരാതി നല്‍കുകയായിരുന്നു. സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കുന്നിക്കോട് ഇന്‍സ്‌പെക്ടര്‍ മുബാറഖ്, എസ്‌ഐ വിനു, ജയകുമാര്‍, രാഹുല്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....