കൊച്ചി : ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എറണാകുളം ചെല്ലാനത്തെ സ്വകാര്യ സ്കൂള്‍ ഗ്രൗണ്ടിലിറക്കി. നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഉച്ചക്ക് 12.04 നാണ് സ്കൂള്‍ ഗ്രൗണ്ടിലിറക്കിയത്. സ്ഥിരം നിരീക്ഷണ പറക്കലിന് ഇടയിലായിരുന്നു സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. മുന്‍കരുതലിന്റെ ഭാഗമായി പെട്ടെന്ന് തന്നെ സമീപത്തെ സ്കൂള്‍ ഗ്രൗണ്ടിലിറക്കുകയായിരുന്നു. രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. നാവിക സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്റര്‍ സ്കൂള്‍ ഗ്രൗണ്ടിലിറക്കി
RECENT NEWS
Advertisment