ഇരവിപേരൂര്‍ സ്റ്റേഡിയം നവീകരണത്തിന് ടെന്‍ഡറായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ കോഴിമലയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന് ടെന്‍ഡര്‍ ആയി. ആസ്തി വികസന ഫണ്ടില്‍നിന്ന് വീണാ ജോര്‍ജ് എം എല്‍ എ അനുവദിച്ച 17 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായി അഞ്ചു ലക്ഷം രൂപയും ചേര്‍ത്ത് 22 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. നിലവിലുള്ള റോഡിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഗാലറി, പവലിയന്‍, ഗ്രൗണ്ടിന്റെ ലെവലിംഗ്, ഗോള്‍പോസ്റ്റ്, വടക്ക് തോടുമായി തിരിച്ച് ഉയരത്തില്‍ ഇരുമ്പുവല സ്ഥാപിക്കല്‍ എന്നിവയാണ് നിലവിലുള്ള നിര്‍മ്മാണങ്ങള്‍. കൂടാതെ ഗ്രൗണ്ടില്‍ പുല്ല് വച്ച് പിടിപ്പിക്കല്‍, വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കല്‍ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന കാലങ്ങളായ ആവശ്യത്തിനും പരിഹാരമാകുകയാണ്. 15 ലക്ഷം രൂപ ഇതിനായി പ്രളയ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫണ്ട് അനുവദിച്ചതും ടെന്‍ഡറായിട്ടുണ്ട്.

പഞ്ചായത്ത് തല സ്‌പോട്‌സ് കൗണ്‍സില്‍ സംസ്ഥാനത്ത് ആദ്യം ആരംഭിക്കുകയും ഹോസ്റ്റലിന്റെ പ്രവര്‍ത്തനം, ഫുട്‌ബോള്‍, അത്‌ലറ്റിക്, നെറ്റ്‌ബോള്‍ എന്നിവയില്‍ 190 ഓളം കുട്ടികള്‍ക്ക് പരിശീലനവും, അതിനുള്ള അടിസ്ഥാന സൗകര്യവും നല്‍കിവരുന്ന ഇരവിപേരൂരിലെ സ്റ്റേഡിയം നവീകരണം പഞ്ചായത്തിലെ കായികരംഗത്തിന്റെ കുതിച്ച് ചാട്ടത്തിന് ഇടയാക്കുമെന്ന് അഡ്വ. എന്‍. രാജീവ് പറഞ്ഞു. ഇപ്പോള്‍ ടെന്‍ഡറായിരിക്കുന്നത് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളാണെന്നും സിന്തറ്റിക്ക് ട്രാക്ക്, സ്റ്റോര്‍മുറി, ടോയ്‌ലറ്റ്, വസ്ത്രം മാറുവാനുള്ള മുറി എന്നിവയും സ്ഥിരം പരിശീലകരും അവര്‍ക്കുള്ള വേതനം, പരിശീലന സമയത്ത് ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടെ രണ്ടാംഘട്ടത്തിനുള്ള പ്രോജക്ടുകള്‍ തയാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അനസൂയാദേവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...