മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഒക്ടോബർ മൂന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഒക്ടോബർ മൂന്നിന് വൈകിട്ട് 6.15നും ഏഴിനും മദ്ധ്യേ മേൽശാന്തി ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. ദേവീഭാഗവത നവാഹയജ്ഞത്തിനും ഭദ്രദീപം തെളിക്കും. സുരേഷ് എടത്വയാണ് യജ്ഞാചാര്യൻ. വൈകിട്ട് ഏഴിന് നർത്തകി പറമ്പൂരില്ലത്ത് ജ്യോതി സാവിത്രി കലാപരിപാടി ഉദ്ഘാടനം ചെയ്യും. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് അദ്ധ്യക്ഷത വഹിക്കും. 7.15ന് ഭജൻസ്, 8.15ന് തിരുവാതിര. വെള്ളിയാഴ്ച 7ന് സംഗീത സദസ്. ശനിയാഴ്ച 7ന് നൃത്തസന്ധ്യ. ഞായറാഴ്ച വൈകിട്ട് 7ന് ശലഭോത്സവം നൃത്തനൃത്യങ്ങൾ.

തിങ്കളാഴ്ച വൈകിട്ട് 6.45ന് തിരുവാതിര. ചൊവ്വാഴ്ച വൈകിട്ട് 6.45ന് സർവൈശ്വര്യപൂജ, 7.15ന് നാദസുധാരസം. ബുധനാഴ്ച വൈകിട്ട് 6.45നൃത്തസന്ധ്യ, 7.30ന് തിരുവാതിര, 8ന് ഭജൻസ്. വ്യാഴാഴ്ച വൈകിട്ട് 6.45ന് പൂജവയ്പ്പ്, 7ന് സരസ്വതി ഉപാസന. വെള്ളിയാഴ്ച വൈകിട്ട് 6.30ന് നാമസങ്കീർത്തനം, 7ന് അനുമോദനസഭ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മഹാനവമി ദിനത്തിൽ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 5.15ന് കൊടിയിറക്ക്, 5.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, 6.30ന് പുഷ്പാഭിഷേകം, 7ന് കലാസന്ധ്യ. ഞായറാഴ്ച വിജയദശമി രാവിലെ 8.35ന് വിദ്യാരംഭം, 11.30ന് ചണ്ഡികാഹോമം, 12.45ന് കുമാരിപൂജ, വൈകിട്ട് 7ന് തിരുവാതിര എന്നിവയാണ് പ്രധാന പരിപാടികൾ. എല്ലാദിവസവും രാവിലെ 8.30നും, ഉച്ചയ്ക്ക് 2നും ദേവീഭാഗവതപാരായണവും, രാത്രി 8ന് അത്താഴകഞ്ഞിയും ഉണ്ടായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...