തിരുവല്ല : ഓതറ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി പൂജകൾക്ക് തുടക്കമായി. സെപ്തംബർ 26 രാവിലെ ക്ഷേത്രം മേൽശാന്തി മാമ്പറ്റ ഇല്ലത്ത് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര ശ്രീകോവിലിൽ നിന്നും നവരാത്രി മണ്ഡപത്തിലേക്ക് ഭദ്രദീപവും വിഗ്രഹവും ഗ്രന്ഥങ്ങളും എഴുന്നള്ളിച്ചു. ദുർഗാഷ്ടമി ദിനമായ 2022 ഒക്ടോബർ 3 തിങ്കളാഴ്ച വൈകിട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെയ്ക്കും. ഒക്ടോബർ 4 ചൊച്ചാഴ്ചയാണ് ദുർഗ്ഗാഷ്ടമി. വിജയദശമി നാളായ 2022 ഒക്ടോബർ 5ന് ബുധനാഴ്ച രാവിലെ 7 മണി മുതൽ പൂജയെടുപ്പു ചടങ്ങുകളും വിദ്യാരംഭം ചടങ്ങുകളും ആരംഭിയ്ക്കും.
ഓതറ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ നവരാത്രി പൂജകൾക്ക് തുടക്കമായി
RECENT NEWS
Advertisment