കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ വിമാന കമ്പനി. ഏപ്രിൽ 20 മുതൽ സർവീസുകൾ തുടങ്ങും. കേരളത്തിലെ മലബാർ മേഖലയെയും ​ഗൾഫ് രാജ്യത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ ​ഗതാ​ഗതം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ റൂട്ടിലൂടെ ആഴ്ചയിൽ മൂന്ന് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും നേരിട്ടുള്ള വിമാന സർവീസുകൾ. ഇതോടെ കേരളത്തിൽ നിന്ന് ​ഗൾഫ് ലക്ഷ്യസ്ഥാനമുള്ള ഇൻഡി​ഗോ വിമാന സർവീസുകൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറും.

കൊച്ചിയിൽ നിന്നുമാണ് ഇൻ​ഡി​ഗോയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ​ഗൾഫിലേക്ക് ഉള്ളത്.  ഇൻഡി​ഗോ വിമാന കമ്പനിയുടെ വിമാന സർവീസുകളിലേക്ക് മസ്കത്ത് കൂടി ചേർക്കപ്പെടുന്നത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണ്. ഇതോടെ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് പ്രധാന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറും. ​ഗൾഫ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളുമായി നിലവിൽ കണ്ണൂർ വിമാനത്താവളം സർവീസുകൾ ബന്ധിപ്പിക്കുന്നുണ്ട്.  അബുദാബി വിമാനത്താവളവുമായാണ് ഏറ്റവും കൂടുതൽ സർവീസുകൾ ബന്ധിപ്പിക്കുന്നത്. ആഴ്ചയിൽ 17 വിമാന സർവീസുകളാണ് നടക്കുന്നത്. ഷാർജ, ദോഹ വിമാനത്താവളങ്ങളുമായി 12 വിമാന സർവീസുകൾ കണക്ട് ചെയ്യുന്നുണ്ട്. കൂടാതെ ദുബായ്, മസ്കത്ത് എന്നിവിടങ്ങളിലേക്കും പ്രതിദിനം സർവീസുകൾ ബന്ധിപ്പിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...