വഖഫ് ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാൻ : അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്രം വഖഫ് ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാനെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ. ബിജെപി പുതിയ ബിൽ കൊണ്ടുവരുമ്പോഴെല്ലാം അത് കേന്ദ്രത്തിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു. വഖഫ് ബിൽ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമെന്ന് എസ്പി എംപി രാം ഗോപാൽ യാദവ് ചൂണ്ടിക്കാട്ടി. “മഹാ കുംഭമേളയിൽ മരിച്ചവരോ കാണാതായവരോ ആയ ഹിന്ദുക്കളെക്കുറിച്ചുള്ള വിഷയം മറച്ചുവെക്കാൻ മുസ്ലീം സഹോദരങ്ങളുടെ ഭൂമിയെക്കുറിച്ച് ബിജെപി സംസാരിക്കുന്നു. മരിച്ചവരെക്കുറിച്ച് മാത്രമല്ല, നഷ്ടപ്പെട്ടതും ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതുമായ ഏകദേശം 1,000 ഹിന്ദുക്കളുടെ പട്ടിക എവിടെയാണെന്ന് ഈ സർക്കാർ പറയണം”.

“ചൈന അവരുടെ ഗ്രാമങ്ങൾ സ്ഥാപിച്ച ഭൂമിയെക്കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു പറയണം. പക്ഷേ വലിയ അപകടത്തെക്കുറിച്ച് ആരും ഒരു ബഹളവും സൃഷ്ടിക്കാതിരിക്കാൻ അവർ ഈ ബിൽ കൊണ്ടുവന്നു” എന്ന് അദ്ദേഹം പറഞ്ഞു. സമാജ്‍വാദി പാർട്ടി തുടക്കം മുതൽ തന്നെ ബില്ലിനെ എതിർത്തിരുന്നുവെന്ന് രാം ഗോപാൽ യാദവ് വ്യക്തമാക്കി. “ബിൽ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണ്. അവർക്ക് ഭൂരിപക്ഷമുണ്ട്. ബിൽ എങ്ങനെ എങ്കിലും അവർ പാസാക്കും. പക്ഷെ അവർ എന്താണ് ചെയ്യുന്നതെന്ന് രാജ്യം അറിയാനായി ചർച്ചകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു” അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതപരമായ കാര്യങ്ങൾ സ്വാതന്ത്ര്യമായി യാതൊരു ഇടപെടലുമില്ലാതെ കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ആർട്ടിക്കിൾ 26 പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....