കുഞ്ഞൻ അന്തർവാഹിനി പരീക്ഷിച്ച് നാവിക സേന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാവികസേനയ്ക്കായുള്ള ചെറു നിരീക്ഷണ അന്തർവാഹിനി കൊച്ചികായലിൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ). കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ‘ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എച്ച്.ഇ.എ.യു.വി) കഴിഞ്ഞദിവസം രാജ്യാന്തര ഷിപ്പ് റിപ്പയർ ഫെസിലിറ്റി ജെട്ടിക്ക് സമീപമാണ് ട്രയൽറൺ നടത്തിയത്.

സെൻസറുകൾ ഘടിപ്പിച്ച അന്തർവാഹിനിക്ക് കടലിനടിയിൽ യുദ്ധമുഖത്തും പ്രവർത്തിക്കാനാകും. പത്തുമീറ്ററോളം നീളം വരും. 15 ദിവസമാണ് ബാറ്ററി ലൈഫ്. ആളെ കയറ്റാം. മൈൻ പ്രതിരോധ കവചവും റഡാർ ഇന്റലിജൻസ് സംവിധാനവുമുണ്ട്. കപ്പലിൽ കയറ്റിയും റോഡിലൂടെ ട്രെയ്‌ലറിലും കൊണ്ടുപോകാം. ഓളപ്പരപ്പിലും വെള്ളത്തിനടിയിലുമായിരുന്നു പരീക്ഷണം. സൈനിക ദൗത്യങ്ങൾക്ക് ഈ ചെറുമുങ്ങിക്കപ്പൽ പ്രാപ്തമാണെന്ന് ഡി.ആർ.ഡി.ഒ എക്സിൽ കുറിച്ചു. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...