കുമ്മായത്തിന് പകരം സിലിക്ക ഉപയോഗിച്ചു ; നെൽകൃഷിയിൽ നൂറ് മേനി കൊയ്ത് കർഷകർ

For full experience, Download our mobile application:
Get it on Google Play

എഴുകോൺ : മണ്ണിലെ അമ്ലത കുറയ്ക്കാൻ കുമ്മായത്തിന് പകരം സിലിക്ക ഉപയോഗിച്ച് നെൽകൃഷിയിൽ നൂറ് മേനി കൊയ്ത് കരീപ്രയിലെ ഏലകൾ. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മടന്തകോട്, കുന്നുംവട്ടം ഏലകളിലാണ് സിലിക്ക പരീക്ഷിച്ചത്. ജില്ലാ മണ്ണ് പര്യവേക്ഷണ കാര്യാലയത്തിലെ ഫണ്ടാണ് പദ്ധതിക്കായി ചെലവഴിച്ചത്. കുമ്മായത്തിനുണ്ടായ വില വർദ്ധനയും ഗുണമേന്മയില്ലായ്മയും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിലിക്കയുടെ ഉപയോഗം കർഷകരിൽ എത്തിക്കാൻ മണ്ണ് സംരക്ഷണ വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

സിലിക്കയുടെ ഉപയോഗത്തോടെ കുമ്മായത്തിന്റെ അളവ് നാലിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞു. സിലിക്ക വിതറി ഒന്നര ആഴ്ചയ്ക്ക് ശേഷം മൂന്നു തവണകളായി വളം നൽകണം. മടന്തകോട്, കുന്നുംവട്ടം ഏലകളിലായി അഞ്ച് ഹെക്ടറിലാണ് കൃഷി ഇറക്കിയത്. മണ്ണ് പര്യവേക്ഷണ ഉദ്യോഗസ്ഥർ കർഷകർക്ക് നിർദേശങ്ങൾ നൽകി. പാടശേഖര സമിതികളും ജനപ്രതിനിധികളും സഹായമായി. സിലിക്ക ഉപയോഗിച്ചുള്ള കൃഷി രീതി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ മണ്ണ് പര്യവേഷണ അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...