കൊച്ചി : നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. ഇടയ്ക്ക് റിയാലിറ്റി ഷോകളില്‍ അവതാരകയായി എത്തിയിരുന്നെങ്കിലും താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ഇപ്പോള്‍ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ. തന്റെ ഒദ്യോഗിക ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നവ്യ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. നായികയായാണ് നവ്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.