ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ച സംഭവം ; മൂന്ന് പ്രതികളെ ഇനിയും പിടികൂടാനായില്ല – ഒളിവിലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരം കല്ലാച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെട്ട സംഭവത്തിലെ മൂന്ന് പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞില്ല. പ്രതികള്‍ വീടുകളില്‍ എത്താതെ ഒളിവില്‍ കഴിയുന്നുവെന്നാണ് പോലീസിന്റെ  കണ്ടെത്തല്‍. ആദ്യം അറസ്റ്റിലായ രണ്ട് പേരും സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമായതോടെ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കുന്നു വെന്നാണ് യു.ഡി.എഫിന്റെ ആക്ഷേപം.

കഴിഞ്ഞ മാസം 19 നാണ് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രകടനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്ത് എത്തി അഞ്ചംഗ സംഘം മര്‍ദ്ദിച്ചത്. മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘത്തിലെ രണ്ട് പേരെ 29 ന് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനോജന്‍ , അഭിലാഷ് എന്നീ അറസ്റ്റിലായവര്‍ക്ക് പുറമേയുള്ള മറ്റ് മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മൂന്ന് പേരെയും നിലവില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ വീടുകള്‍ക്കും സമീപ പ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ സി.പി.എം പ്രവര്‍ത്തകരായി പ്രതികള്‍ക്ക് വേണ്ടി രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ  ആരോപണം. നിലവില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സി.പി.എം പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നതായും യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി

എന്നാല്‍ തുടക്കം മുതല്‍ യു.ഡി.എഫ് വാദങ്ങളെ തള്ളുന്ന സി.പി.എം ഒരു സഹായവും പ്രതികള്‍ക്ക് നല്‍കുന്നില്ലെന്ന നിലപാടിലാണ്. നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് എതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തയ്യാറായില്ലെന്ന ആരോപണം ഉയര്‍ത്തിയ യു.ഡി.എഫ് ബാക്കി പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...