കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് ചെന്നൈ പോലീസ്‌

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് ആരോപിച്ച് ചെന്നൈ പോലീസ്. പ്രതിഷേധക്കാരില്‍ ചിലരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് തെളിവായി ഉയര്‍ത്തിയാണ് പോലീസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചത് വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ കോലം വരച്ചവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു.

എന്നാല്‍, തമിഴ്‌നാട്ടില്‍ എല്ലായിടത്തും സമാന പ്രതിഷേധം ഉയര്‍ന്നതോടെ പോലീസിന് ആകെ നാണക്കേടായി. ഇതോടെയാണ് കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നല്‍കിയവരും പാക് ബന്ധമുള്ളവരാണെന്ന് പോലീസ് ആരോപിക്കുന്നത്. പ്രതിഷേധക്കാരോട് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ പോലീസ് പറഞ്ഞത് മുന്‍പ് വിവാദമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...