നക്സലിസത്തെ വേരോടെ പിഴുതെറിയണം ; പേനകൊണ്ടും ചിലര്‍ നക്സലിസം നടത്തുന്നു – പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാവുന്ന നക്സലിസത്തെ ഇന്ത്യ ചെറുത്തുതോല്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോക്കുകൊണ്ട് മാത്രമല്ല ചിലര്‍ പേനകൊണ്ടും നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സര്‍ക്കാരുകളും തീവ്രവാദത്തിന്‍റെ വേരുകള്‍ തകര്‍ക്കാന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള നക്സലിസവും അവസാനിപ്പിക്കണം. നമുക്ക് ഇതിന് പരിഹാരം കണ്ടെത്തണം – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം ശക്തികളെ വേരോടെ പിഴുതെറിയണം. ഇവര്‍ക്ക് രാജ്യാന്തര പിന്തുണ ലഭിക്കുന്നുണ്ട്. അത്തരം ശക്തികളെ വളരാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ച പരിഷ്‌കാര നടപടികള്‍ രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സഹായിച്ചു എന്നു പറഞ്ഞ പ്രധാനമന്ത്രി കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...