Thursday, July 3, 2025 4:06 pm

നയനയുടെ മരണം പുനരാവിഷ്‌ക്കരിക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യൻ മരിച്ചു കിടന്ന മുറിയിലെ രംഗങ്ങൾ പുനരാവിഷ്കരിക്കും. മുറി അകത്ത് നിന്ന് അടച്ചിരുന്നോ എന്നതിൽ വ്യക്തത വരുത്താനാണ് ശ്രമം. ശരീരത്തിലെ മുറിവുകളേക്കുറിച്ച് ഫോറൻസിക് സർജനോട് വീണ്ടും വ്യക്തത വരുത്താനും തീരുമാനിച്ചു. നയന മരിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുകയാണ്. നയനയുടെ 32 ജന്‍മദിനമാണിന്ന്. നിർഭാഗ്യവശാൽ നാലാം ചരമവാർഷികവും.

2019 ലെ ഇതേ ദിവസം ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾ കാത്തിരിക്കുമ്പോഴാണ് നയനയെ മരണം കൊണ്ടുപോയത്. പിന്നീട് ജന്മ ദിനവും മരണ ദിനവും ഒന്നിച്ച് ആചരിക്കേണ്ട ദുർഗതിയിലായ സുഹൃത്തുക്കൾ ഈ ഓർമദിനത്തിൽ കാത്തിരിക്കുന്നത് നയനയുടെ മരണകാരണം അറിയാനാണ്. അതിലേക്കുള്ള അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച് നിർണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ്. നയനയെ മരിച്ച നിലയിൽ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫോറൻസിക് സംഘത്തെയും ഉൾപ്പെടുത്തി മരണരംഗം അതേ മുറിയിൽ പുനരാവിഷ്കരിക്കാൻ. നയനയുടെ മുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.

സാക്ഷികളിൽ ഭൂരിഭാഗം പേരും മൊഴി നൽകിയിരിക്കുന്നത് കുറ്റിയിട്ടിരുന്നൂവെന്നും മുറി ബലം പ്രയോഗിച്ചണ് തുറന്നതെന്നുമാണ്. പുനരാവിഷ്കാരത്തിലും ഇത് തെളിഞ്ഞാൽ ആത്മഹത്യ എന്ന സാധ്യതയ്ക്ക് ബലമേറും. അല്ലെങ്കില്‍ കൊലപാതകത്തിലേക്കും. അതോടൊപ്പം ശരീരത്തിലെ മുറിവുകളെക്കുറിച്ച് പോസ്റ്റുമോർട്ടം ചെയ്ത ഡോ. കെ. ശശികലയെ കണ്ട് ചോദിച്ച് ഒരിക്കൽ കൂടി വ്യക്തത വരുത്തും. ഇതിന് ശേഷം മെഡിക്കൽ ബോർഡും തെളിവുകൾ വിലയിരുത്തുന്നതോടെ മരണകാരണത്തിൽ അന്തിമ നിഗമനത്തിലെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രതീക്ഷ.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...