ആറ് തികയാതെ ഒന്ന് ഇല്ല കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആറ് തികയാതെ ഒന്നില്ല കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാക്കണമെന്ന നിബന്ധന നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ദേശീയ വിദ്യാഭ്യാസനയം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 എന്ന രീതി നടപ്പാക്കാന്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്നതാണ് നിര്‍ദേശത്തിനു കാരണം.

മൂന്നുവര്‍ഷത്തെ പ്രീ സ്‌കൂള്‍, അങ്കണവാടി വിദ്യാഭ്യാസവും രണ്ടുവര്‍ഷത്തെ ക്ലാസ് ഒന്ന്, ക്ലാസ് രണ്ട് വിദ്യാഭ്യാസവും കുട്ടികള്‍ എട്ടുവയസിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ എന്ന പേരില്‍ കോഴ്‌സുകള്‍ രൂപവത്കരിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശമുണ്ട്. കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ പ്രത്യേക പരിശീലനവും യോഗ്യതയും നേടിയ അധ്യാപകരുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രത്തിന്‍റെ കത്തില്‍ പറയുന്നു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന നിര്‍ദേശം നടപ്പാക്കിയത്. കേരളത്തില്‍ അഞ്ചാംവയസില്‍ത്തന്നെ ഒന്നാംക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്.

ഇപ്പോഴത്തെ വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാംക്ലാസ് മുതല്‍ നാലാംക്ലാസ് വരെ പ്രൈമറി സ്‌കൂള്‍, അഞ്ചാംക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെ അപ്പര്‍ പ്രൈമറി, എട്ടു മുതല്‍ പത്തു വരെ ഹൈസ്‌കൂള്‍, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി എന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ വിദ്യാഭ്യാസ സമ്പ്രദായം  ഈ രീതിയെ അടിമുടി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. മൂന്നു വയസ് മുതല്‍ എട്ടു വയസു വരെ ഫൗണ്ടേഷണല്‍ സ്റ്റേജ്, എട്ടു മുതല്‍ 11 വയസ് വരെ പ്രിപ്പറേറ്ററി സ്റ്റേജ്, 11 മുതല്‍ 14 വയസ് വരെ മിഡില്‍ സ്റ്റേജ്, 14 മുതല്‍ 18 വയസ് വരെ സെക്കന്‍ഡറി സ്റ്റേജ് എന്നിങ്ങനെയാണ് പുതിയ പദ്ധതി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...