സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം തയാറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം തയാറായി. ഹയര്‍ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി എട്ടിന് സംസ്ഥാനമൊട്ടാകെ നടന്ന ഹയര്‍ സെക്കണ്ടറി ക്ലസ്റ്റര്‍ തല പരിശീലന ശില്‍പശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോര്‍ട്ടലില്‍ ഇപ്പോള്‍ ലഭ്യമാവുക. ഹയര്‍ സെക്കണ്ടറിയിലെ മുഴുവന്‍ അധ്യാപകരും പങ്കാളികളായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രണ്ടായിരത്തിലധികം സാമ്പിള്‍ ചോദ്യങ്ങളാണ് തയാറായിട്ടുള്ളത്. പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകള്‍ വീതം ലഭ്യമാകും. അവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.

കോവിഡ് പശ്ചാത്തലവും കുട്ടികളില്‍ ദൃശ്യമായ പഠന വിടവുകളും കണക്കിലെടുത്ത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വരുത്തിയ ഉള്ളടക്ക ക്രമീകരണമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ ചോദ്യപേപ്പറുകള്‍ തയാറാക്കിയിട്ടുള്ളത്. ഭാഷാവിഷയങ്ങള്‍ ഒഴികെയുള്ളവയുടെ മലയാള പരിഭാഷയും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യമായ സഹായങ്ങള്‍ അധ്യാപകര്‍ നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. കെ., എസ്.സി.ഇ.ആര്‍.ടി.ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ്, ഹയര്‍സെക്കന്‍്ററി ജോയിന്‍്റ് ഡയറക്ടര്‍ ആര്‍. സുരേഷ്കുമാര്‍, എസ് സി ഇ ആര്‍ ടി. റിസര്‍ച്ച്‌ ഓഫീസര്‍ രഞ്ജിത് സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...