കോളിവുഡില്‍ ഏറെ ചർച്ചാവിഷയം ആകുന്ന ജോഡികളാണ് നയന്‍താരയും വിഘ്നേഷും. ഇപ്പോഴിതാ ആരാധകരുമായി തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. വിഘ്‌നേഷ് ശിവന്റേയും, നയന്‍താരയുടേയും, നിര്‍മ്മാണ സംരംഭമായ കൂഴങ്കള്‍ എന്ന ചിത്രത്തിന് അമ്പതാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്കാരം ലഭിച്ച സന്തോഷ വാര്‍ത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
”പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ ആദ്യ രാജ്യാന്തര അവാര്‍ഡാണെന്നും തങ്ങള്‍ ഇത് ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുമെന്നുമാണ് നയന്‍താരയ്ക്ക് ഒപ്പമുളള ഫൊട്ടോ ഷെയര്‍ ചെയ്തുകൊണ്ട് വിഘ്നേഷ് ശിവന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു”.
ഒരു തമിഴ് ചിത്രത്തിന് ആദ്യമായിട്ടാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയജോഡികൾ നിർമാതാവായ സിനിമ സംവിധാനം ചെയ്തത് നവാഗതനായ പി.എസ് വിനോദ് രാജാണ്. നയൻതാരയുടെയും, വിഘ്നേഷിന്റെയും നിർമാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. ‘നെട്രികണ്‍’, ‘റോക്കി’ എന്നിവയാണ് റൗഡി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന മറ്റു സിനിമകള്‍.