പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. രണ്ട് പുള്ളിമാനുകളെ വേട്ടയാടി കൊന്ന സംഘം സാമ്പാർ കോട് വനത്തിനുള്ളിൽ നിന്നാണ് വലയിലായത്. മാനിനെ വെടിവെച്ച റിഷാദ് ഓടി രക്ഷപെട്ടു. സംഘത്തിലെ മറ്റ് അഞ്ച് പേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നാടൻ തോക്കും പ്രതികളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഷോളയൂർ പോലീസിന് കൈമാറി. സംരക്ഷിത വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന് പുള്ളി മാനിനെ വെടിവെച്ചുകൊന്നു. കാട്ടിനുള്ളിൽ തന്നെ വെച്ച് മാനിനെ ഇറച്ചിയാക്കി. വനംവകുപ്പിന്റെ പെട്രോളിങ്ങിന് ഇടെയാണ് പ്രതികൾ പിടിയിലാവുന്നത്.

മാനിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച് ബക്കറ്റുകളിൽ നിറച്ചു കടത്താനായിരുന്നു ശ്രമം. ആറുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്ക് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു മാനിനെ വെടി വെച്ച റിഷാദ് ഓടി രക്ഷപെട്ടു. കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് റാഫി, സോബിൻ, സിജോ, ഷമീർ, എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ വനം വകുപ്പ് ഷോളയൂർ പോലീസിന് കൈമാറി. അട്ടപ്പാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...