ബെംഗളൂരു ലഹരിമരുന്ന് കേസ് അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എന്‍സിബി ഇപ്പോള്‍ അന്വേഷിക്കുന്നത്. ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ വിവരങ്ങള്‍ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ എന്‍സിബി വിവരങ്ങള്‍ തേടിയത് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇ.ഡി.നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായിട്ടാണ് എന്‍സിബി അന്വേഷണം നടത്താറുള്ളത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ക്കൊപ്പം കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇ.ഡി. ഓഫീസിലെത്തിയിരുന്നു. ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...