Monday, April 29, 2024 7:32 pm

വാക്സീന്‍ എടുത്ത് സുരക്ഷിതരായ പോലീസിനൊപ്പം വാക്സീന്‍ എടുക്കാത്ത എന്‍സിസി കേഡറ്റുകള്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ; ആശങ്കയോടെ മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാക്സീന്‍ എടുത്ത് സുരക്ഷിതരായ പോലീസിനൊപ്പം വാക്സീന്‍ എടുക്കാത്ത എന്‍സിസി കേഡറ്റുകള്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍. ജില്ലയിലെമ്പാടും തെരുവില്‍ സേവനരംഗത്ത് സജീവമായിരിക്കുന്ന ഇവരുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലാണ്. വാക്സീന്‍ മുന്‍ഗണനാ പട്ടികയില്‍ ചേര്‍ത്ത് എത്രയുംവേഗം ഇവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

ദിവസേന നൂറുകണക്കിന് ആളുകളുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കം. കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാക്സീന്‍ എടുത്തിട്ടുള്ളതാണ്. തെരഞ്ഞെടുപ്പുകാലത്ത് ഡ്യുട്ടി ചെയ്യേണ്ടിവന്ന ഏല്ലാവര്‍ക്കും വാക്സീന്‍ നല്‍കുകയുണ്ടായി. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് അധികാരികള്‍ കാണിക്കുന്നതെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. മഹാമാരിയുടെ കാലത്ത് അഭിനന്ദനങ്ങള്‍ നല്‍കിയതുകൊണ്ടാകുന്നില്ല, മറിച്ച് ഇവര്‍ക്കെല്ലാം കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കുകയാണ് ഉന്നത അധികാരികള്‍ ചെയ്യേണ്ടതെന്നും ഇവര്‍ പരാതിപ്പെടുന്നു.

അതേസമയം പോലീസിനൊപ്പം കോവിഡ് പ്രതിരോധ ഡ്യൂട്ടി നിര്‍വഹിച്ചുവരുന്ന എന്‍സിസി കേഡറ്റുകള്‍ക്ക് ആവേശമേകി കമാന്‍ഡറുടെ സന്ദര്‍ശനം. എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ എന്‍.വി സുനില്‍ കുമാറാണ് പത്തനംതിട്ട ജില്ലയില്‍ നിയോഗിക്കപ്പെട്ട കേഡറ്റുകളെ കാണാനെത്തിയത്. 14 കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റില്‍ നിന്നും കോവിഡ് പ്രതിരോധ ലോക്ക് ഡൗണ്‍ ഡ്യൂട്ടി ചെയ്തുവരികയാണിവര്‍. ഈ മാസം 13 മുതല്‍ പോലീസിനും വോളന്റിയര്‍മാര്‍ക്കുമൊപ്പം വാഹനപരിശോധന തുടങ്ങിയ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവരികയാണ് ഇവര്‍. ഡ്യൂട്ടി അനുഭവങ്ങള്‍ ചോദിച്ചു മനസലാക്കിയ കമാന്‍ഡര്‍ അവരെ അനുമോദിക്കാനും മറന്നില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂർ അതിരാത്രം ; പ്രാത സവനവും മാധ്യന്ദിന സവനവും ഇന്ന് പൂർത്തിയായി

0
കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്ന്...

ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇ–പാസ് ഏര്‍പ്പെടുത്തി

0
മദ്രാസ് : ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ...

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

0
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ...

കെ.സുധാകരന്‍ തുടരും ; നാലിന് കെപിസിസി അവലോകനം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷപദവിയിലേക്ക് അടുത്തമാസം നാലാം തീയതി...