കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ നടപടി : ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെയും മറ്റും പേരില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പോലീസ് പരിശോധിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്കുതന്നെ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കും.അമിതവില ഈടാക്കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടിയുണ്ടാകും.

മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തില്‍ കഴിയുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുംവിധവും ചൂഷണം ചെയ്യുന്ന തരത്തിലും പ്രവര്‍ത്തനങ്ങളുണ്ടായാല്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നിയമനടപടി കൈകൊള്ളാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...