Friday, April 26, 2024 8:32 pm

നിക്ഷേപ തട്ടിപ്പുകള്‍ തിരിച്ചറിയുക ; നിങ്ങളുടെ കൈവശമുള്ള കടപ്പത്രം /എന്‍.സി.ഡി /ഡിബെഞ്ചറുകള്‍ പരിശോധിക്കുക

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കമ്പനി നിയമപ്രകാരം ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി കമ്പനികൾക്ക് ഓഹരിയോ കടപ്പത്രമോ ഇറക്കി പണം സ്വരൂപിക്കാം. ഓഹരിമൂലധനം വർധിപ്പിക്കാതെ തന്നെ കടപ്പത്രമിറക്കി കമ്പനിക്ക് ആവശ്യമായ ധനം കണ്ടെത്താം. കടപ്പത്രം ഇറക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (എന്‍.ബി.എഫ്.സി)ആണ്. കമ്പനിക്ക് പണം ആവശ്യമായി വരുമ്പോൾ ഒരു തുക നിശ്ചയിച്ച് അതിനെ നിശ്ചിത വിലയ്ക്കുള്ള കടപ്പത്രങ്ങളായി വിഭജിച്ച് അവ വിറ്റ് പണം ശേഖരിക്കുന്നു. കടപ്പത്രം വങ്ങാൻ താത്പര്യമുള്ള വ്യക്തിക്ക് ഇഷ്ടമുള്ളത്രയും യൂണിറ്റുകൾ വാങ്ങാവുന്നതാണ്. കടപ്പത്രമിറക്കി വായ്പ നേടുമ്പോൾ കടപ്പത്രമുടമയോടുള്ള ബാദ്ധ്യത കമ്പനി സ്വയം അംഗീകരിച്ച് സക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് കടപ്പത്രം. ഫിസിക്കൽ ആസ്തികളാൽ സുരക്ഷിതമല്ലാത്ത ഒരു തരം നിക്ഷേപമോ പണമിടപാടോ ആണ് കടപ്പത്രം. കമ്പനികൾ പണം കടമെടുക്കാൻ ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് ഇത്. ഇഷ്യൂ ചെയ്യുന്നയാളുടെ പൊതുവായ ക്രെഡിറ്റ് യോഗ്യതയും പ്രശസ്തിയും മാത്രമാണ് അവരെ പിന്തുണയ്ക്കുന്നത്.

കടപ്പത്രവും ഓഹരിയും
കടപ്പത്രവും ഓഹരിയും തമ്മിൽ ചില സദൃശ്യങ്ങളുണ്ട്. ഓഹരിയുടമയും കടപ്പത്രമുടമയും തങ്ങളുടെ പണം കമ്പനിയിൽ മുതൽ മുടക്കുന്നു. രണ്ടുകൂട്ടർക്കും ഇതിനു പ്രതിഫലവും ലഭിക്കുന്നുണ്ട്. ഓഹരിയുടമയ്ക്ക് ലാഭവീതവും കടപ്പത്രമുടമയ്ക്ക് നിശ്ചിത നിരക്കിലുള്ള പലിശയും ലഭിക്കും. ഓഹരിയും ചില കടപ്പത്രങ്ങളും കൈമാറ്റം ചെയ്യാവുന്നതാണ്. സ്ഥായി കടപ്പത്രങ്ങൾക്ക് (perpetual or irredeemable debentures) ഓഹരികളെപ്പോലെ പണം തിരിച്ചുനൽകുന്നതു സംബന്ധിച്ച് യാതൊരു കരാറും ഇല്ല. ഓഹരികൾക്കും കടപ്പത്രങ്ങളും സദൃശങ്ങളായ ചില സ്വഭാവങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം നിശ്ചിത തീയതിക്കോ അതിനുശേഷമോ കമ്പനി കടപ്പത്രങ്ങളും ഓഹരിയും കൊടുത്തു തീർക്കുന്നു എന്നതാണ്.

കടപ്പത്രവും ഓഹരിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഓഹരിയുടമ കമ്പനിയിലെ ഒരംഗമാണ്, അംഗത്വം മുഖേനയുള്ള എല്ലാ അവകാശങ്ങളും ഓഹരിയുടമയ്ക്കുണ്ട്. എന്നാൽ കടപ്പത്രമുടമ കമ്പനിക്ക്  ഒരു ഉത്തമർണൻ (കടം കൊടുത്തവന്‍) മാത്രമാണ്. ഓഹരിയുടമയ്ക്ക് വോട്ടു ചെയ്യുന്നതിനുള്ള അവകാശമുണ്ട്. കടപ്പത്രമുടമയ്ക്ക് ഈ അവകാശമില്ല. ഓഹരിയുടമയ്ക്ക് ലാഭവിഹിതം കിട്ടുന്നു. കടപ്പത്രമുടമയ്ക്ക് നിശ്ചിതനിരക്കിലുള്ള പലിശ മാത്രമായിരിക്കും കിട്ടുക.

കടപ്പത്രം (Debenture)
കമ്പനിയുടെ പൊതുമുദ്ര പതിച്ച് പണം കടം വാങ്ങിയതിനുള്ള തെളിവായി നൽകുന്ന ഒരു പ്രമാണമാണ് കടപ്പത്രം. കടമെടുക്കുക എന്നർഥം വരുന്ന ലാറ്റിൻ വാക്കായ ഡിബേരിയിൽ നിന്നാണ് ഡിബഞ്ചർ അഥവാ കടപ്പത്രം എന്ന വാക്ക് ഉദയം ചെയ്തത്. ഒരു നിശ്ചിത കാലയളവിനു ശേഷമോ, നിശ്ചിത ഇടവേളകളിലോ, അല്ലെങ്കിൽ കമ്പനിയുടെ ഇഷ്ടാനുസരണമോ മുടക്കുമുതൽ തിരിച്ചു നൽകാമെന്നും അർധവാർഷികമായോ വാര്‍ഷികമായോ ഒരു നിശ്ചിത നിരക്കിൽ നിശ്ചിത തീയതികളിൽ പലിശ നൽകാമെന്നും ഉള്ള കരാർ ഇതിൽ അടങ്ങിയിരിക്കുന്നു. കമ്പനിയുടെ ആസ്തികളുടെ മേൽ അധികാരം ഉള്ളതോ ഇല്ലാത്തതോ ആയ ഡിബഞ്ചർ ഇൻവെൻ്ററി, ബോണ്ടുകൾ, കമ്പനിയുടെ മറ്റേതെങ്കിലും സെക്യൂരിറ്റികൾ എന്നിവ കടപ്പത്രത്തിൽ ഉൾപ്പെടുന്നു. ഒരു കമ്പനിക്ക് വിവിധ തരത്തിലുള്ള കടപ്പത്രങ്ങൾ പുറപ്പെടുവിക്കാം.

കമ്പനികളുടെ ആസ്തികളുടെ ഈടിന്മേൽ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളെ സം‌‌രക്ഷിത കടപ്പത്രങ്ങൾ (Secured Debentures) എന്നും യാതൊരുറപ്പും കൂടാതെ പുറപ്പെടുവിക്കുന്നവയെ അരക്ഷിത കടപ്പത്രങ്ങൾ (Unsecured Debentures) എന്നും പറയുന്നു. നിർദ്ദിഷ്ട തീയതിക്ക് മുതലും പലിശയും കൊടുക്കാൻ കമ്പനിക്കു കഴിയാതെ വന്നാൽ ഈടു നൽകിയ സ്വത്തുക്കള്‍ വിൽക്കാൻ സം‌‌രക്ഷിത കടപ്പത്രമുടമയ്ക്ക് (Secured Debentures) അവകാശമുണ്ടായിരിക്കും, എന്നാല്‍ അരക്ഷിത കടപ്പത്ര ഉടമകള്‍ക്ക് ഈ സംരക്ഷണമില്ല. സം‌‌രക്ഷിത കടപ്പത്രത്തെ പണയ കടപ്പത്രമെന്നും പറയാറുണ്ട്.

സം‌‌രക്ഷിത കടപ്പത്രത്തെ (Secured Debentures) സ്ഥിരബാദ്ധ്യതാ കടപ്പത്രമെന്നും പൊതുബാദ്ധ്യതാ കടപ്പത്രമെന്നും രണ്ടായി തരം തിരിക്കാം. കമ്പനിയുടെ ഒരു പ്രത്യേക സ്വത്തിനത്തിൽ മാത്രം പണയ ബാദ്ധ്യതയുള്ളതാണ് സ്ഥിരബാദ്ധ്യതാ കടപ്പത്രങ്ങൾ. കമ്പനിയുടെ മറ്റു സ്വത്തുക്കളിന്മേൽ സ്ഥിരബാദ്ധ്യതാ കടപ്പത്രമുടമകൾക്ക് അവകാശമുണ്ടായിരിക്കുകയില്ല. നിശ്ചിത സ്വത്തിന്മേൽ സ്ഥിരപ്പെടുത്താത്ത ബാദ്ധ്യതയുള്ള കടപ്പത്രങ്ങളാണ് പൊതുബാദ്ധ്യതാ കടപ്പത്രങ്ങൾ. ഇത്തരം കടപ്പത്രങ്ങൾക്ക് കമ്പനികളുടെ എല്ലാ ആസ്തികളിന്മേലും പണയാവകാശമുണ്ട്.

സമയബദ്ധ കടപ്പത്രങ്ങൾ (Redeemable Debentures)
നിശ്ചിത തീയതിക്കോ അതിനുശേഷമോ പണം തിരിച്ചു നൽകികൊള്ളാമെന്ന് സമ്മതിച്ചുകൊണ്ടുള്ളതാണ് സമയബദ്ധകടപ്പത്രങ്ങൾ (Redeemable Debentures). നിശ്ചിത തിയതി ആകുമ്പോൾ കമ്പനി കടപ്പത്രങ്ങൾ കൊടുത്തു കൊടുത്തു തീർക്കുന്നു. ഇങ്ങനെ കടപ്പത്രങ്ങൾ കൊടുത്തു തീർക്കുന്നതിന് മിക്ക കമ്പനികൾക്കും ഒരു കടപ്പത്ര ബാദ്ധ്യതാനിധി തന്നെയുണ്ടായിരിക്കും.
————————–
Redeemable debentures carry a specific repayment date. The issuer is bound to repay such loan by a predetermined date to the original lender or debenture holder. Due to this clause, companies can attract more investors with a redeemable debenture. That’s because investors are more assured of getting repaid.

സ്ഥായി കടപ്പത്രങ്ങൾ (Perpetual or Irredeemable Debentures)
പണം തിരിച്ചു നൽകുന്നതു സംബന്ധിച്ച് യാതൊരു കരാറുമില്ലാത്തതും പണം തിരിച്ചു നൽകില്ലന്നുള്ള വ്യവസ്തയോടും കൂടിയ കടപ്പത്രങ്ങളുമുണ്ട്. അവയെ മൊത്തത്തിൽ സ്ഥായികടപ്പത്രങ്ങൾ (Perpetual or Irredeemable Debentures) എന്ന് പറയും.
———————–
Irredeemable Debentures are those debentures that are not repayable or redeemable by a company during its life time. These are repayable only at the time of winding up of the company. These are also known as Perpetual Debentures that means debentures having indefinite life.

രജിസ്റ്റേഡ് കടപ്പത്രങ്ങൾ
കടപ്പത്രങ്ങൾ പുറപ്പെടുവിക്കുമ്പോൾ കമ്പനി സാധാരണയായി ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതും അതിൽ കടപ്പത്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുമുണ്ട് . കമ്പനി രജിസ്റ്ററിൽ ഉടമകളുടെ പേർ ഉൽപ്പെടുത്തിക്കൊണ്ടു മാത്രം നൽകുന്നവയാണ് രജിസ്റ്റേഡ് കടപ്പത്രങ്ങൾ. ഇങ്ങനെയുള്ള കടപ്പത്രങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ കമ്പനിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
———————
Registered Debentures – These debentures are such debentures within which all details comprising addresses, names and particulars of holding of the debenture holders are filed in a register kept by the enterprise. Such debentures can be moved only by performing a normal transfer deed.

കൈവശ കടപ്പത്രങ്ങൾ
രജിസ്ട്രേഷൻ ഇടപാട് ഒഴിവാക്കികൊണ്ടുള്ളതാണ് കൈവശകടപ്പത്രങ്ങൾ. കൈവശകടപ്പത്രങ്ങൾ കൈമാറാൻ യതൊരു വിഷമവുമില്ല. ഏതൊരു നെഗോഷ്യതാ പ്രമാണവും (Negotiable Instrument) പോലെ കടപ്പത്രവും കൈമാറ്റം ചെയ്യാം. ഇങ്ങനെയുള്ള കൈവശക്കടപ്പത്രങ്ങളുടെ നിലവിലുള്ള ഉടമകൾ ആരായിരിക്കുമെന്ന് കമ്പനിക്ക് അറിവുണ്ടായിരിക്കുകയില്ല. കൈവശ കടപ്പത്രത്തിന്മേലുള്ള പലിശരസീതു നൽകാൻ കമ്പനി ബാധ്യസ്ഥമാണ്.

വീണ്ടെടുക്കാവുന്ന കടപ്പത്രങ്ങൾ (Convertible Debenture)
ഈ കടപ്പത്രങ്ങൾ ഒരു നിശ്ചിത കാലയളവിനു ശേഷം ഇഷ്യൂ ചെയ്യുന്ന കമ്പനിയുടെ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്നതാണ്. ഇവ ഭാഗികമായി മാറ്റാവുന്നതോ പൂർണ്ണമായി മാറ്റാവുന്നതോ ആയ കടപ്പത്രങ്ങളായിരിക്കാം.
—————————
A convertible debenture is a type of long-term debt issued by a company that can be converted into shares of equity stock after a specified period. Convertible debentures are usually unsecured bonds or loans, often with no underlying collateral backing up the debt.

വീണ്ടെടുക്കാനാവാത്ത കടപ്പത്രങ്ങൾ (Non Convertible Debenture)
ഇവ ഇക്വിറ്റി ഷെയറുകളായോ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ മാറ്റാൻ കഴിയാത്ത റെഗുലർ ഡിബഞ്ചറുകളാണ്. ഇവ കൺവേർട്ടിബിലിറ്റി ഫീച്ചർ ഇല്ലാത്ത കടപ്പത്രങ്ങളാണ്. കാലാവധി പൂര്‍ത്തിയാകാതെ ഇവ തിരികെ ലഭിക്കില്ല. ഇവക്ക്  സാധാരണയായി അവയുടെ കൺവേർട്ടിബിൾ എതിരാളികളേക്കാൾ ഉയർന്ന പലിശനിരക്ക് ലഭിക്കും.
—————————–
A non convertible debenture is simply a debt instrument used by a company when it wishes to raise money from the public. The company issues a debt paper for a specific tenor. During this period, it pays a fixed rate of interest to the buyer. This could be on a monthly, quarterly or annual basis.

കമ്പനിക്ക് ആവശ്യമായ പണം സമാഹരിക്കുന്നതിന് കടപ്പത്രം പുറപ്പെടുവിക്കുന്നതാണ് സൗകര്യം. കടപ്പത്രങ്ങൾക്ക് ഈടു നൽകുന്നതുകൊണ്ട് മുൻ‌‌ഗണനാ ഓഹരികൾക്കു നൽകുന്ന പ്രതിഫലത്തേക്കാൾ കുറഞ്ഞ പലിശനിരക്കിന് കടപ്പത്രം വിൽക്കാൻ കഴിയുന്നു. കടപ്പത്രങ്ങൾ എളുപ്പം വിറ്റഴിയുകയും ചെയ്യും. കടപ്പത്രങ്ങൾ പുറപ്പെടുവിക്കുമ്പോൾ അവ ഓഹരികളായി മാറ്റാവുന്ന നിരക്ക് ഓഹരിയുടെ മുഖവിലയിലും കുറവായിരിക്കും. ഫിസിക്കൽ ആസ്തികളാൽ സുരക്ഷിതമല്ലാത്ത ഒരു തരം നിക്ഷേപമോ പണമിടപാടോ ആണ് കടപ്പത്രം. കമ്പനികൾ പണം കടമെടുക്കാൻ ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് ഇത്. ഇഷ്യൂ ചെയ്യുന്നയാളുടെ പൊതുവായ ക്രെഡിറ്റ് യോഗ്യതയും പ്രശസ്തിയും മാത്രമാണ് അവരെ പിന്തുണയ്ക്കുന്നത്.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് ഞങ്ങള്‍ യാതൊരു ഉറപ്പും നൽകുന്നില്ല. എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് സ്കീം വിവര രേഖ ഉപയോഗിച്ച് പരിശോധിക്കുകയോ നിയമ വിദഗ്ദരുമായി കൂടിയാലോചിക്കുകയോ ചെയ്യുന്നത് അഭികാമ്യമായിരിക്കും.


ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിംഗ് ബൂത്ത് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

0
പത്തനംതിട്ട : പോളിംഗ് ദിനത്തില്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍...

സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം ; പത്തനംതിട്ടയിൽ മാത്രം 7 പരാതി – വിവിധ...

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന്...

തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു ; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

0
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌...

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി വോട്ട്...

0
തിരുവനന്തപുരം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി...