എൻസിഇആ‌ർടി പാഠഭാഗ വിവാദം ; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാഠപുസ്തകങ്ങളിൽ നിന്ന് ചില നിർണായക പാഠഭാഗങ്ങൾ ഒഴിവാക്കിയ എൻ സി ഇ ആർ ടി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു. ഉള്ളടക്കം യുക്തിസഹമാക്കുന്നുവെന്ന പേരിൽ പാഠപുസ്തകങ്ങളിലെ പ്രധാന അധ്യായങ്ങളും ഭാഗങ്ങളും ഉപേക്ഷിക്കാനുള്ള എൻസിഇആർടിയുടെ സമീപകാല തീരുമാനത്തിൽ ആശങ്ക മന്ത്രി വി ശിവൻകുട്ടി രേഖപ്പെടുത്തി.

ദേശീയ വിദ്യാഭ്യാസ നയം-2020, കോവിഡ്-19 മഹാമാരിക്കാലത്ത് ഉണ്ടായ അഭൂതപൂർവമായ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങൾ എന്നാണ് വിശദീകരണം. എന്നാൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ പാഠപുസ്തകങ്ങളിൽ നിന്ന്‌ വിദ്യാർത്ഥികൾ പഠിക്കേണ്ട ഭാഗങ്ങളും ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമം എന്ന ഭാഗവും ഒഴിവാക്കാനുള്ള തീരുമാനം അക്കാദമിക കാരണങ്ങളാൽ അല്ലെന്ന് കരുതേണ്ടിയിരിക്കുന്നു.

സമാധാനം, വികസനം, ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, മറ്റ് നിർണായക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമാധാനം, വികസനം, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുകയും നമ്മുടെ ഭാവി നിർണ്ണയിക്കുകയും ചെയ്യുന്ന വിഷയങ്ങളാണ്. അവയെ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ വിദ്യാർത്ഥികളോട് അനീതി കാണിക്കുകയും അവരുടെ അറിയാനുള്ളതും നല്ല പൗരന്മാരാകാനുള്ളതുമായ അവസരം നിഷേധിക്കലുമാണ്.

മുഗൾ കാലഘട്ടം സാംസ്കാരികവും കലാപരവുമായ നേട്ടങ്ങളുടെ കാലം കൂടിയായിരുന്നു, അവ ഇന്ത്യൻ ചരിത്രത്തിന്റെ ഗതി രൂപപ്പെടുത്തുകയും ചെയ്തു. ഈ കാലഘട്ടത്തെ അവഗണിക്കുന്നത് നമ്മുടെ ചരിത്രത്തെയും പൈതൃകത്തെയും കുറിച്ച് അപൂർണ്ണമായ ധാരണയിലേക്ക് നയിക്കും. ജീവശാസ്ത്രത്തിലെ അടിസ്ഥാന ആശയമായ പരിണാമത്തിലെ ഭാഗങ്ങൾ IX, X ക്ലാസുകളിലെ സയൻസ് പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനം തികച്ചും നിർഭാഗ്യകരമാണ്. ഈ വിഷയം സിലബസിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ ശാസ്ത്രത്തെയും പ്രകൃതിയെയും കുറിച്ചുള്ള അടിസ്ഥാന ധാരണകൾ അറിയാനുള്ള നമ്മുടെ വിദ്യാർത്ഥികളുടെ അവകാശം ഇല്ലാതാക്കുകയാണ്.

ഈ തീരുമാനം പുനഃപരിശോധിക്കണം. നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരും നേതാക്കളും ആവാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന സമഗ്രവും സന്തുലിതവുമായ വിദ്യാഭ്യാസം പാഠപുസ്തകങ്ങൾ വഴി നൽകുന്നുവെന്ന് ഉറപ്പാക്കാനും നടപടി കൈക്കൊള്ളണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ചരിത്രം കുട്ടികൾക്ക് പ്രാപ്യമാക്കാനും ഗൗരവമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോടും കത്തിലൂടെ അഭ്യർത്ഥിച്ചു.

  

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...