പത്തനംതിട്ട: എൻ.സി.പി 24- മത് സ്ഥാപകദിനം എൻ. സി.പി ആറന്മുള ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തലും യോഗവും നടത്തി. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു പതാക ഉയർത്തി പ്രഭാഷണം നടത്തി. എൻസിപി ജില്ലാ വൈസ് പ്രസിഡണ്ടും ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ചാർജ്ജുമായ എം മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജനാധിപത്യ ധ്വoസനം നടക്കുന്ന ഈ കാലഘട്ടത്തിൽ എൻസിപി യുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്നും ഇന്ത്യയിൽ പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകുന്ന എൻ.സി.പി യുടെ അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാറിന് എതിരെയുള്ള വധഭീഷണി വിലപോകുകയില്ലെന്നും, വധഭീഷണിയെ യോഗം അപലപിക്കുകയും ചെയ്തു. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം മാത്യൂസ്ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് മാത്തൂർ സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ കെ നാസർ, റിജിൻ കരമുണ്ടക്കൽ, ബിനോജ് തെന്നാടൻ, എൻ.എം.സി സംസ്ഥാന നിർവാഹകസമിതി അംഗം ബീന ഷെരീഫ്, ബ്ലോക്ക് ജനറൽ സെക്രട്ടറി സിജോ ഓമല്ലൂർ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് നൈസ്സാം മുഹമ്മദ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























