തിരുവല്ല ; തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാമ്പഴക്കാലം പരിപാടിയുടെ ഭാഗമായി സ്കൂൾ മൈതാനത്തിന് ചുറ്റും മാവിൻ തൈകൾ നട്ടുപിടിപ്പിക്കുകയും തിരുവല്ല രാമപുരം ചന്തയിലെ ഓട്ടോറിക്ഷ ജീവനക്കാർക്കും മറ്റു തൊഴിലാളികൾക്കും മാവിൻ തൈകൾ നൽകുകയും ചെയ്തു. തിരുവല്ല എംജിഎം എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ചിത്രരചന മത്സരം സംഘടിപ്പിക്കുകയും കുട്ടികൾക്ക് പ്രോത്സാഹനമായി മധുരം വിതരണം ചെയ്യുകയും ചെയ്തു.
എംജിഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി അവബോധം നൽകുവാനായി ഓരോ ക്ലാസുകളിലും അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു ഹയർസെക്കന്ററി ബോട്ടണി അധ്യാപിക ശ്രീമതി സോഫിയ പി എബ്രഹാം ക്വിസ് മാസ്റ്ററായിരുന്നു. മത്സരത്തിൽ കുമാരി അമൃത ഒന്നാം സ്ഥാനം നേടി. പ്രിൻസിപ്പാൾ ശ്രീ പി കെ തോമസ് ,പ്രോഗ്രാം ഓഫീസർ ശ്രീമതി ആനി ജോർജ് , അധ്യാപികമാരായ സിസി ജോർജ് ടിസിമോൾ ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























