നാദാപുരം: പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരിയാട് കിടഞ്ഞി സ്വദേശിയായ വള്ളിൽതാഴക്കുനി വീട്ടിൽ നൗഷാദിനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ (പോക്സോ) കോടതി ജഡ്ജി എം. ഷുഹൈബാണ് വിധി പ്രസ്താവിച്ചത്. അതിജീവതയുടെ സഹയാത്രക്കാരനായിരുന്ന പ്രതി വില്യാപ്പള്ളിയിൽ നിന്നും വടകരയിലേക്ക് വരുകയായിരുന്ന ജീപ്പിൽ വെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതായുള്ള പരാതിയിൽ ആണ് കോടതി വിധി. വടകര പോലീസ് ആണ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തിയത്. പിഴത്തുക അതിജീവതക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. വടകര പോലീസ് ഇൻസ്പെക്ടർ അബ്ദുല്ല കുറ്റപത്രം സമർപ്പിച്ച കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























