തിരുവനന്തപുരം : എന്‍.സി.പി യില്‍ രാഷ്ട്രീയ ഇതര ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവര്‍, മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, ലഹരിമരുന്ന് ഉള്‍പ്പെടെ നിരോധിത വസ്തുക്കളുടെ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സ്ത്രീധന പീഡനം, പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കും അംഗത്വം നല്‍കില്ല. ഡി.സി.സി പുനഃസംഘടന പ്രഖ്യാപിക്കുന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ച് എന്‍.സി.പിയില്‍ എത്തുമെന്നും പിസി പറഞ്ഞു.
എന്‍സിപിയില്‍ രാഷ്ട്രീയ ഇതര ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കില്ല : പി.സി ചാക്കോ
RECENT NEWS
Advertisment