പത്തനംതിട്ട : നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍.സി.പി) യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നി അട്ടച്ചാക്കല്‍ തലപ്പള്ളില്‍ ജേക്കബ് ഫിലിപ്പിനെ നിയമിച്ചതായി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരന്‍ നായര്‍ അറിയിച്ചു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്ത് കഴിഞ്ഞ 20 വര്‍ഷക്കാലമായി സജീവ പ്രവര്‍ത്തകനാണ് ജേക്കബ് ഫിലിപ്പ്. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മലയോര മേഖല നേരിടുന്ന വന്യമൃഗ ശല്യത്തിനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ് ഇന്ന് എന്‍സിപിയെന്നും കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ തന്ന നിര്‍ലോഭമായ പിന്തുണ ജില്ലയില്‍ എന്‍സിപിയെ നയിക്കുന്നതിന് തനിക്ക് മുതല്‍കൂട്ടാകുമെന്നും ജേക്കബ് ഫിലിപ്പ് പറഞ്ഞു.