ഭിന്നശേഷിക്കാര്‍ക്ക് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന വിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയില്‍ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷന്‍ ലഭ്യമാക്കും.

18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാര്‍ഡ് അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. വാക്‌സിനേഷന്‍ കേന്ദം നിശ്ചയിച്ച മൊബൈല്‍ സന്ദേശം (അപ്രൂവല്‍ മെസേജ്) ലഭ്യമായ 18-44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 45 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് മെയ് 31ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ സൗകര്യമൊരുക്കിയിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 100 ഭിന്നശേഷിക്കാര്‍ക്കാണ് ഓരോ കേന്ദ്രത്തിലും വാക്‌സിനേഷന് വേണ്ടി സൗകര്യം ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഭിന്നശേഷിക്കാര്‍ അതത് അംഗനവാടി വര്‍ക്കര്‍മാരെ വിവരം അറിയിക്കേണ്ടതും അവരുടെ നിര്‍ദ്ദേശാനുസരണം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുമാണ്. വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8075297123, 8606613406, 9947049233 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ല സാമൂഹിക നീതി ഓഫീസര്‍ എ.ഒ. അബിന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...