എന്‍സിപി സംസ്ഥാന ഘടകം പിളര്‍ന്നു ; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തോമസ് കെ തോമസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: എന്‍സിപി സംസ്ഥാന ഘടകം പിളര്‍ന്നു. ജൂണ്‍ ഇരുപതിന് പുതിയ പാര്‍ട്ടി പ്രഖ്യാപനമെന്ന് തോമസ് കെ തോമസ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത വിമത വിഭാഗം യോഗത്തില്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് പിളര്‍പ്പ്. അധികാര തര്‍ക്കത്തില്‍ ഉലഞ്ഞ് നില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി പിളര്‍ന്നത്. കേളത്തില്‍ പുതിയ ഘടകം രൂപപ്പെടുന്നു. ദേശീയ നേതൃത്വം എന്‍ ഡി എയുമായി സഹകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂണ്‍ 20ന് കൊച്ചിയില്‍ ജനറല്‍ബോഡിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും.

പാര്‍ട്ടിയുടെ പേരും, ബൈലോയും, മറ്റ് മുന്നോട്ടുള്ള തീരുമാനങ്ങളും എടുക്കുന്നതിന് എ കെ ശശീന്ദ്രനും, തോമസ് കെ തോമസും നേതൃത്വം നല്‍കുന്ന കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തോമസ് കെ തോമസ് പ്രസിഡന്റ് ആകണമെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്. ഒരാഴ്ച മുന്‍പ് പി ടി ചാക്കോയുടെ നേതൃത്തിലുള്ള വിഭാഗം യോഗം ചേര്‍ന്ന് തോമസ് കെ തോമസിനെ പുറത്താക്കി പി എം സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്റ് ആക്കി പ്രഖ്യാപിച്ചിരുന്നു. എ കെ ശശീന്ദ്രന്‍ വിഭാഗം വിമത നീക്കം നടത്തുന്നു എന്നായിരുന്നു ചാക്കോ പക്ഷത്തിന്റെ ആരോപണം. നേരത്തെ ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ എല്‍ ഡി എഫിന്റെ പിന്തുണയും ഈ വിഭാഗം ഉറപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...