ന്യൂഡല്‍ഹി : ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സഹോദരന്‍ ജയ്‌ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പിന്തുണച്ചതിനെ വിമര്‍ശിച്ച് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ. വിമത വിഭാഗത്തിന്‍റെ ദസറ റാലിയില്‍ ഏക്നാഥ് ഷിന്‍ഡെക്കൊപ്പം ജയ്ദേവ് താക്കറെ വേദി പങ്കിട്ടിരുന്നു. ഷിന്‍ഡെ രാജ്യം തിരിച്ചുവരട്ടെ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന് പറഞ്ഞു അദ്ദേഹം മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിനെയും ബിജെപിയെയും തുരത്താന്‍ ഏകനാഥ് ഷിന്‍ഡെയുടെ കയ്യില്‍ കുറച്ച് കാര്‍ഡുകള്‍ ഉണ്ടെന്നാണ് എന്‍സിപി ചൂണ്ടിക്കാട്ടുന്നത്.
‘മഹാരാഷ്ട്രയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് വേണ്ടിയും ‘ഷിന്‍ഡെ രാജ്യം’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ജയ്‌ദേവ് താക്കറെയുടെ പ്രസ്താവനയ്ക്ക് ‘രാഷ്ട്രീയ അര്‍ത്ഥങ്ങളുണ്ട്. ബിജെപി ഷിന്‍ഡെ ഗ്രൂപ്പിന്‍റെ തിരക്കഥാകൃത്ത് ആയിരിക്കാം. പക്ഷേ ശ്രീ ഏകനാഥ് ഷിന്‍ഡെയുടെ കൈയില്‍ ശ്രീ.ദേവേന്ദ്ര ഫഡ്നാവിസിനും ബിജെപിക്കുമെതിരെ കുറച്ച് ട്രംപ് കാര്‍ഡുകള്‍ ഉണ്ടെന്നാണ് കാണുന്നത്. ഗെയിം ഓണായിരിക്കുന്നു’ എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ ട്വീറ്റ് ചെയ്തു.