Monday, March 17, 2025 12:45 am

മുഖ്യമന്ത്രിപദം മാത്രമായി വേണ്ടെന്ന നിലപാടില്‍ നിതീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : ബിഹാറിൽ എൻഡിഎയിൽ നിന്ന് ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ യോഗത്തിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ ബി.ജെ.പിക്ക് നൽകി മുഖ്യമന്ത്രി പദം ഏറ്റെടുത്താൽ ഭരണം സുഖകരമാകില്ലെന്ന കണക്ക് കൂട്ടലിലാണ് നിതീഷ് കുമാർ. അതിനാൽ മുഖ്യമന്ത്രി പദം വേണ്ടെന്ന സമ്മർദ്ദതന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. മറുവശത്തു നിതീഷ് കുമാർ മുഖ്യമന്ത്രി ആയില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അദ്ദേഹം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭയം ബിജെപിക്കുണ്ട്.

ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതും സത്യപ്രതിജ്ഞ ചടങ്ങ് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യാനാണ് ബിഹാറിൽ എൻ.ഡി.എ ഇന്നലെ യോഗം ചേർന്നത്. എന്നാൽ വകുപ്പ് വിഭജനമടക്കമുളള കാര്യങ്ങളിൽ തീരുമാനമായില്ല. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ഏറ്റെടുക്കാനായിരുന്നു ബി.ജെ.പി നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകണമെന്ന ഫോർമുലയും മുന്നോട്ട് വെച്ചു. എന്നാൽ ഇത് ജെ.ഡി.യു അംഗീകരിച്ചില്ല. നാളെ വീണ്ടും യോഗം ചേർന്ന് പ്രശ്ന പരിഹാരം കാണാനാണ് നീക്കം. മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്.എ.എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇൻസാൻ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ വേണമെന്ന നിലപാടിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയിൽ 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയിൽ

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയിൽ....

മലപ്പുറം തിരൂരിൽ കഞ്ചാവ് വിൽപനക്കാരൻ പോലീസ് പിടിയിൽ

0
മലപ്പുറം: മലപ്പുറം തിരൂരിൽ കഞ്ചാവ് വിൽപനക്കാരൻ പോലീസ് പിടിയിൽ. മംഗലം കൂട്ടായി...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

0
കോട്ടയം: വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് മന്ത്രി ഡോ. ആർ...

0
തിരുവനന്തപുരം: മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന്...