നരേന്ദ്രമോദിയുടെ സദ്ഭരണത്തിന് ആറ്റിങ്ങല്‍ വോട്ടു ചെയ്യും ; വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

വാമനപുരം : അഴിമതിയും ഖജനാവ് ചോർച്ചയും ഇല്ലാതായ പത്ത് വർഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജാതിയും മതവും സമുദായവും നോക്കാതെ അർഹരായവർക്ക് ലഭിക്കേണ്ടതെല്ലാം ലഭിക്കുന്ന സദ്ഭരണമാണ് രാജ്യം കണ്ടത്. മൂന്നാംതവണയും നരേന്ദ്രമോദി സർക്കാർ എന്നത് രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറം ഏവരും അംഗീകരിച്ചു കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാമനപുരം മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസനത്തില്‍ രാജ്യം വലിയ കുതിപ്പ് നടത്തി. കുടിവെള്ളവും ശുചിമുറികളും വീടും അർഹരായവർക്ക് ലഭിച്ചു. റോഡും റെയിൽ ഗതാഗതവും മുന്നേറി. യുവാക്കൾക്ക് തൊഴിലവസരവും സ്ത്രീകൾക്ക് സംരഭങ്ങൾക്കുള്ള സഹായവും ലഭിച്ചു. നരേന്ദ്രമോദി പ്രസംഗിക്കാൻ എഴുന്നേൽപ്പിക്കുമ്പോൾ ഇറങ്ങിപ്പോകുന്ന ജനപ്രതിനിധിയെ തെരഞ്ഞെടുക്കണോ നരേന്ദ്രമോദിയെ പിന്തുണക്കുന്നയാളെ തെരഞ്ഞെടുക്കണോ എന്നതാണ് കേരളത്തിലെ വോട്ടർമാരുടെ മുന്നിലുള്ള ചോദ്യം. ആറ്റിങ്ങൽ രാഷ്ട്രീയ പാരമ്പര്യവും ചിന്താശേഷിയും ഉള്ളവരുടെ മണ്ഡലമാണ്. എന്നാൽ മണ്ഡലത്തിന്‍റെ വികസനത്തിന് നേതൃത്വം നൽകാൻ കഴിവുള്ള കരങ്ങളില്ലാത്തത് കൊണ്ട് പലകാര്യങ്ങളിലും പിന്നോട്ടുപോയി. നരേന്ദ്രമോദിയുടെ ഭരണത്തിന്‍റെ ഭാഗമാകുന്ന ഒരാളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ വിവേകം ആറ്റിങ്ങലിലെ ജനങ്ങള്‍ക്കുണ്ടാവുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...