ഡെന്റൽ പിജിയിൽ ഇനി കർശന ഹാജർ നിയമം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ വിദ്യാർത്ഥികളുടെ അക്കാദമിക് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി നാഷണൽ ഡെന്റൽ കമ്മീഷൻ(എൻ.ഡി.സി). ഇനി മുതൽ സർവകലാശാല പരീക്ഷകൾ എഴുതാൻ കുറഞ്ഞത് 80 ശതമാനം ബയോമെട്രിക് ഹാജർ നിർബന്ധമായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഹാജർ മാനദണ്ഡം പാലിക്കാത്ത വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന കോളേജുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 2017 ലെ ഡിസിഐ എംഡിഎസ് കോഴ്സ് റെഗുലേഷൻസ് പ്രകാരം നിലവിൽ തന്നെ 80 ശതമാനം ഹാജർ നിർബന്ധമായിരുന്നുവെങ്കിലും പുതിയ ഉത്തരവിലൂടെ ഇത് കൂടുതൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം.

കോളേജുകൾ മാനദണ്ഡം ലംഘിച്ച് കുറഞ്ഞ ഹാജറുള്ള വിദ്യാർഥികളെ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അതത് സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഡെന്റൽ കോളേജുകളിൽ പിജി വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് ഉയർന്ന പരാതികളെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് പുതിയ തീരുമാനം.

2026 ജനുവരിയിൽ തന്നെ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ വിഷയത്തിൽ പ്രാഥമിക സർക്കുലർ പുറത്തിറക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നാഷണൽ ഡെന്റൽ കമ്മീഷൻ ഹാജർ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...