പാല നഗരസഭ : സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനില്ലെന്ന് ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ അന്തിമ തീരുമാനം കെപിസിസിക്ക്‌ വിട്ട് കോൺഗ്രസ്‌ ജില്ല നേതൃത്വം. ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷമാകുമ്പോഴും സ്ഥിതിഗതികൾ നോക്കി മാത്രം നിലപാട് എടുക്കാൻ ആണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനില്ലെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നൽകിയ കോൺഗ്രസ് കൗൺസിലർമാർ നൽകിയ പിന്തുണ പിൻവലിച്ചതോടെ തുലാസിലാണ് പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം. ആഭ്യന്തര പ്രശ്‌നങ്ങളും തമ്മിലടിയും പരിഹരിക്കാൻ ഡിസിസി നേതൃത്വവും യുഡിഎഫ് ജില്ലാ നേതൃത്വവും ഇടപെട്ട് നടത്തിയ ഇടപെടലുകൾ വിജയിച്ചില്ല. കോൺഗ്രസ് പ്രദേശിക നേതൃത്വം സ്വതന്ത്രരെ തള്ളി പ്രമേയവും പാസാക്കി.

ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാന കെപിസിസി നേതൃത്വത്തിന് വിട്ടത്. ഇങ്ങനെ നഗരസഭ ഭരണത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് ജില്ലയിലെ നേതാക്കളുടെ അഭിപ്രായം .നിലവിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം നീക്കങ്ങൾ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. തർക്കങ്ങൾ ഏതു രീതിയിൽ മുന്നോട്ടു പോകുമെന്ന് നിരീക്ഷിക്കുകയാണ് എൽഡിഎഫ്. നഗരസഭ ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടു നൽകിയ നടപടി ചൂണ്ടിക്കാട്ടി കോൺഗ്രസ് അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി സിപിഎം നേതൃത്വം വിമർശിച്ചു. യുഡിഎഫ് സംസ്ഥാന നേതൃത്വം അഭിപ്രായം പറയട്ടെയെന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ നിലപാട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...