വിദ്യാര്‍ഥികള്‍ക്ക് എന്‍ഡിആര്‍എഫ് പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ദേശീയ ദുരന്ത പ്രതികരണ സേന സംഘം. അപകടങ്ങളില്‍പെട്ടവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കല്‍, സിപിആര്‍, ഭൂകമ്പ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതി, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താല്‍ക്കാലിക സ്‌ട്രെറ്റ്ചര്‍ നിര്‍മിക്കുന്നവിധം, നടക്കാന്‍ കഴിയാത്തവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി, കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കി.

ദേശീയ ദുരന്ത പ്രതികരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശീലനം നല്‍കിയത്. ആദ്യഘട്ടത്തില്‍ പെരിങ്ങര ജിഎച്ച്എസ്, നെടുമ്പ്രം ജിഎച്ച്എസ്, കടപ്ര കെഎസ്ജിഎച്ച്എസ്, പെരിങ്ങര പിഎംവിഎച്ച്എസ്, ചാത്തങ്കേരി എസ്എന്‍ഡിപിഎച്ച്എസ്, നിരണം സെന്റ് മേരീസ് എച്ച്എസ്എസ്, കോന്നി ജിഎച്ച്എസ്എസ്, കലഞ്ഞൂര്‍ ജിഎച്ച്എസ്എസ്, ചിറ്റാര്‍ ജിഎച്ച്എസ്എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലായിരുന്നു പരിശീലനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...