പെരുനാട് പൈതൃക ഫെസ്റ്റും ഗ്രാമോത്സവവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാനൊരുങ്ങി റാന്നി പെരുനാട്. പൈതൃക ഫെസ്റ്റും ഗ്രാമോത്സവവും സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കും. പൈതൃക ഓണം പുന:സൃഷ്ടിക്കുകയാണ് മേളയുടെ ലക്ഷ്യം. ഊഞ്ഞാല്‍, ഓണക്കളി, ഉറിയടി, പഴയകാല കായിക ഇനങ്ങളുടെ പുനരാവിഷ്‌കാരം, ഓണ വിഭവങ്ങള്‍ എന്നിവ ഒരുക്കും. കൃഷിവകുപ്പ് സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണച്ചന്തയും ഉണ്ടാകും.

പഴയ കാല കാര്‍ഷിക ഉപകരണങ്ങളും ഉല്‍പാദന ഉപാധികളും പരിചയപ്പെടുത്താന്‍ പ്രദര്‍ശനം, സെമിനാര്‍, കലാരൂപങ്ങള്‍ എന്നിവ ഒരുക്കും. ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയാറാകും. വിവിധ വകുപ്പുകളും സ്റ്റാളുകള്‍ ഒരുക്കും. ഫെയര്‍ വനിതാ- വയോ ജനസംഗമങ്ങള്‍ക്കും വേദിയാകും. പഴമക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്താനും പുതുതലമുറയ്ക്ക് പൈതൃകം കണ്ടറിയാനും മേള സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...