നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ പിരിച്ചുവിട്ട മുന്‍ എഎസ്‌ഐ മദ്യപിച്ചു വാഹനമോടിച്ചു സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട മുന്‍ എഎസ്‌ഐ മദ്യപിച്ചു വാഹനമോടിച്ചു സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയതായി പരാതി. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ക്കു പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ കട്ടപ്പന റെസ്റ്റ് ഹൗസിനു സമീപമായിരുന്നു അപകടം.

ഇരു വാഹനങ്ങളും പള്ളിക്കവല ഭാഗത്തേക്കു പോകുകയായിരുന്നു. പിന്നാലെയെത്തിയ മുന്‍ എഎസ്‌ഐ ഓടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചു വണ്ടിയെ നിരക്കിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇദ്ദേഹം വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...