നെടുങ്കണ്ടം കസ്റ്റഡി മരണം ; അഞ്ചു പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ വീണ്ടും അറസ്റ്റ്. അഞ്ചു പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. എഎസ്‌ഐമാരായ സിബി റജിമോന്‍, റോയ് പി. വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് നിയാസ്, സജീവ് ആന്റണി, കെഎം ജെയിംസ്, ജിതിന്‍ കെ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സാബുവിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിയാലവരെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം.

കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എസ്‌ഐ സാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2019 ജൂണ്‍ 12നാണു രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 15നാണു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍ 21ന് ആശുപത്രിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ന്യുമോണിയ മൂലമാണെന്ന് പറഞ്ഞിരുന്നെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ രാജ് കുമാറിന്റെ ശരീരത്തില്‍ നിന്ന് 22 മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേരള പോലീസിനെതിരേയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...